Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്വിസ് മത്സരം സംഘടിപ്പിച്ചു.
18/06/2018

തലയോലപ്പറമ്പ്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാതല സ്‌പോര്‍ട്ട്‌സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ദേവസ്വം ബോര്‍ഡ് കോളേജില്‍ നടന്ന മത്സരം യുവജന ക്ഷേമബോര്‍ഡ് അംഗം സന്തോഷ് കാലാ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ആശിഷ് മാത്യു ടോം അധ്യക്ഷത വഹിച്ച ചടങ്ങില്‍ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, മരിയ ലിസ മാത്യു, ബിനു ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ അരവിന്ദ് അനില്‍, വിഷ്ണു വിജയന്‍, ബിച്ചു സി.എബ്രഹാം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.