മത്സ്യതൊഴിലാളി സ്ത്രീ തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക-എ.ഐ.ടി.യൂ.സി
16/06/2018
വൈക്കം: മത്സ്യതൊഴിലാളി സ്ത്രീകളെ അനുബന്ധതൊഴിലാളികളായി പരിഗണിക്കാതെ തൊഴിലാളികളായി പരിഗണിക്കണമെന്ന് മത്സ്യതൊഴിലാളി വനിതാ കണ്വെന്ഷന് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. ചെമ്പ് ജഗദംബിക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വനിതാ കണ്വെന്ഷന് സംസ്ഥാന വനിതാ കമ്മറ്റി കണ്‍വീനര്‍ എലിസബത്ത് അസ്സീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ് രത്നാകരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി.ബാബു സ്വാഗതമാശംസിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രഘുവരന്, സി.കെ ആശ എം.എല്‍.എ, സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ടി ബാബുരാജ്, ടി.എന്‍ രമേശന്, കെ.അജിത്ത് എക്സ് എം.എല്‍.എ, പി.എസ് പുഷ്പമണി, എം.കെ ശീമോന്, ഡി.അശോകന്, ഡി.ഫിലോമിന എന്നിവര്‍ സംസാരിച്ചു. ജില്ലാ വനിതാ സബ് കമ്മറ്റി കണ്‍വീനറായി ഡി.ഫിലോമിനയെയും ജോയിന്റ് കണ്‍വീനറായി ശ്രീദേവിയെയും തിരഞ്ഞെടുത്തു.