Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാബ്ദി സ്മാരക മന്ദിരം നഗരസഭാ 9-ാം വാര്‍ഡില്‍ സ്ഥാപിക്കണം
16/06/2018

വൈക്കം: വൈക്കം മുനിസിപ്പാലിറ്റിയുടെ ശതാബ്ദി സ്മാരക മന്ദിരം കിഴക്കേനടയിലെ 9-ാം വാര്‍ഡില്‍ ഉപയോഗശൂന്യമായി കിടക്കുന്നതും നഗരസഭയുടെ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് സി.പി.ഐയുടെ അയ്യര്‍കുളങ്ങര, ആറാട്ടുകുളങ്ങര ബ്രാഞ്ചുകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. വൈക്കത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് താമസിക്കുവാന്‍ അമ്പലത്തിന്റെ കിഴക്കേനടയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് യാത്രാനിവാസ് സ്ഥാപിക്കണമെന്നും, വൈക്കം -വാഴമന റോഡ് എഴുമാന്തുരുത്ത് വരെ വീതികൂട്ടി വാഹനഗതാഗതം സുഗമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ റ്റി.വി മനോജ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ബി.കനകാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.മോഹനന്‍, നിര്‍മ്മലാ ഗോപി, പ്രസന്നന്‍ പാടവേലി, ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.