Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരുവത്ക്കരണദിനത്തിന്റെ ഭാഗമായി റോഡ്‌ഷോ നടത്തി
16/06/2018
വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഇളംങ്കാവില്‍ നടത്തിയ റോഡ് ഷോ

വൈക്കം: ജൂണ്‍ 18 മരുവത്ക്കരണദിനത്തിന്റെ ഭാഗമായി വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഇളംങ്കാവില്‍ റോഡ് ഷോയും വൃക്ഷം നടീലും മാതൃവൃക്ഷ ചുംബനവും നടത്തി. കുട്ടികളുടെ വ്യത്യസ്തമായ ഈ പരിപാടി ജനങ്ങള്‍ക്ക് വൃക്ഷങ്ങളില്ലാതെ വന്നാലുള്ള അവസ്ഥ ബോധ്യപ്പെടുത്തുന്നതായിരുന്നു. ഹരിതകേരള മിഷന്‍ കോട്ടയം ജില്ലാ കോ-ഓഡിനേറ്റര്‍ രമേഷ്.പി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി ഡേവിഡ്, എക്കോ ക്ലബ് കണ്‍വീനര്‍ ബീന തോമസ്, അദ്ധ്യാപകരായ ബിനു കെ പവിത്രന്‍, എല്‍സിറ്റ് സ്‌കറിയ, മറിയാമ്മ എം.സി, കാഞ്ചന സി.റ്റി, അനു ഡി രാജ് എന്നിവര്‍ നേതൃത്വം നല്‍കി. രാജു ഉല്ലല കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം വഹിച്ചു.