Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലുകെട്ടിന്റെയും റോഡ് കോണ്‍ക്രീറ്റീംഗിന്റെയും ഉദ്ഘാടനം
16/06/2018
രാജീവ് ഗാന്ധി കോളനി കുളത്തിന്റെ കല്ലുകെട്ടിന്റെയും റോഡ് കോണ്‍ക്രീറ്റീംഗിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് നിര്‍വ്വഹിക്കുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഏറ്റെടുത്ത രാജീവ് ഗാന്ധി കോളനി കുളത്തിന്റെ കല്ലുകെട്ടിന്റെയും റോഡ് കോണ്‍ക്രീറ്റീംഗിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് നിര്‍വ്വഹിച്ചു. നാല്‍പ്പത് കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന ഈ കുളം വര്‍ഷങ്ങളായി മൂടികിടന്ന അവസ്ഥയിലായിരുന്നു. വാര്‍ഡ് മെമ്പര്‍ ബി.രഘു സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, ബ്ലോക്ക് മെമ്പര്‍ മായാ ഷാജി, വികസനസ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ സുശീലകുമാരി, ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ അനീഷ്, ജ്യോതി, ടാനിയ ഓമനക്കുട്ടന്‍, സി.ഡി.എസ് പി.ആര്‍ രജനി, എ.ഡി.എസ് ഭാരവാഹികള്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായ ഹാരീസ്, നിഥിന്‍ എന്നിവര്‍ സംസാരിച്ചു.