Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദ്യകുര്‍ബാന കൈകൊണ്ട 250 കുട്ടികള്‍ പള്ളി അങ്കണത്തില്‍ ഒത്തുകൂടി
16/06/2018
വിവിധ ഇടവക പള്ളികളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച 250 കുട്ടികളെ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്ത് ആശീര്‍വദിക്കുന്നു.

വൈക്കം: സഭാവിശ്വാസത്തിന്റെ നേര്‍വഴികളില്‍ നന്മയുടെ ജീവിതത്തില്‍ ദൈവവിളിയുള്ള മക്കളായി വളരുവാന്‍ പ്രാര്‍ത്ഥനയുടെ ചൈതന്യം സ്വീകരിച്ച്്് ഈ വര്‍ഷം ആദ്യകുര്‍ബാന കൈകൊണ്ട 250 കുട്ടികളെ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്ത്്്് ആശീര്‍വദിച്ചു. കെ.സി.വൈ.എം വൈക്കം ഫൊറോനയുടെയും തിരുബാല സഖ്യത്തിന്റെയും നേതൃത്വത്തിലാണ് വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്മ ഒരുക്കിയത്്്. ഫൊറോനയുടെ കീഴിലുള്ള 19 ഇടവകപള്ളിയില്‍ നിന്നും എത്തിയ കുട്ടികള്‍ കുര്‍ബാന സ്വീകരിച്ച വസ്ത്രങ്ങളണിഞ്ഞ് അള്‍ത്താരയ്ക്ക്്് മുന്നില്‍ കൈകൂപ്പി. ബിഷപ്പ്് സെബാസ്റ്റിയന്‍ ഇടയന്ത്രത്ത്്് കുട്ടികള്‍ക്കായി ദിവ്യബലി അര്‍പ്പിച്ചു. സ്‌നേഹവിരുന്നും നല്കി. കെ. സി.വൈ.എം ഫൊറോന ഡയറക്ടര്‍ ഫാ: മാത്യു തച്ചില്‍, പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, ഫൊറോന പള്ളി വികാരി ഫാ: പോള്‍ ചിറ്റിനപ്പള്ളി, നടേല്‍ പള്ളി വികാരി ഫാ; ബെന്നി പാറേക്കാട്ടില്‍, ഫാ: ആല്‍ബിന്‍ പാറേക്കാട്ടില്‍, ഫാ: സനു പുതുശ്ശേരി, ഫാ: മാര്‍ട്ടിന്‍ കച്ചറയ്ക്കല്‍, സിസ്റ്റര്‍ വിമല്‍ ഗ്രേസ്സ്്് എന്നിവര്‍ നേതൃത്വം നല്കി.