Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ.ജയകുമാറിന്
16/06/2018
ജയകുമാര്‍

തലയോലപ്പറമ്പ്: 'ബഷീര്‍ ബാല്യകാലസഖി പുരസ്‌കാര'ത്തിന് മുന്‍ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല പ്രഥമ വി.സിയും ആയിരുന്ന കെ.ജയകുമാറിനെ തെരഞ്ഞെടുത്തു. ബഷീറിന്റെ 24-ാം ചരമവാര്‍ഷികദിനമായ ജൂലൈ അഞ്ചിന് തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരകസമിതി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍വെച്ച് പ്രശസ്തിപത്രവും ഫലകവും 10001 രൂപ ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഡോ. എം.എം ബഷീര്‍ ചെയര്‍മാനും, കിളിരൂര്‍ രാധാകൃഷ്ണന്‍, ഡോ. പോള്‍ മണലില്‍, എം.സരിതാ വര്‍മ, പ്രമോദ് പയ്യന്നൂര്‍, ഡോ. യു.ഷംല, ഡോ. അംബിക എ.നായര്‍, പ്രൊഫ. കെ.എസ് ഇന്ദു എന്നിവരടങ്ങുന്ന ജൂറിയാണ് ജയകുമാറിനെ തെരഞ്ഞെടുത്തത്.