Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത കരിങ്കല്‍ ഖനനത്തിനിടെ പൊട്ടിച്ച കല്ല് തെറിച്ചുവീണ് അയല്‍വാസിയുടെ വീടിന് നാശനഷ്ടം സംഭവിച്ചു.
16/06/2018

തലയോലപ്പറമ്പ്: അനധികൃത കരിങ്കല്‍ ഖനനത്തിനിടെ പൊട്ടിച്ച കല്ല് തെറിച്ചുവീണ് അയല്‍വാസിയുടെ വീടിന് നാശനഷ്ടം സംഭവിച്ചു. ഇറുമ്പയത്ത് അനധികൃതമായി നടത്തുന്ന കരിങ്കല്‍ മടയില്‍ നിന്നുള്ള കരിങ്കല്‍ കഷ്ണം തെറിച്ചുവീണാണ് ഒരയത്തേല്‍ ജോണിന്റെ വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ഷീറ്റ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ ഏഴിനാണ് സംഭവം. സമീപത്തെ പുരയിടത്തില്‍ മാസങ്ങളായി അനധികൃത ഖനനം നടക്കുന്നണ്ടായിരുന്നു. കഴിഞ്ഞദിവസം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഖനനം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നിയമം ലംഘിച്ച് ഖനനം നിര്‍ബാധം തുടരുകയായിരുന്നു. സ്റ്റോപ്പ് മെമ്മോ ഉള്ളസ്ഥലത്ത് വീണ്ടും ഖനനം നടത്തിയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഖനനത്തിനും വീടുതകര്‍ത്തതിനുമെതിരെ ജില്ലാ കളക്ടര്‍, താലൂക്ക്, വില്ലേജ് അധികാരികള്‍ എന്നിവര്‍ക്ക് ജോണ്‍ പരാതി നല്‍കി. വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി.