Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിപണന ഉദ്ഘാടനം നടത്തി
16/06/2018

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്ത് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകരുടെ സഹകരണത്തോടെ പൊതിച്ച നാളികേരവും കൊട്ടപ്പാക്കും സംഭരിച്ചു വിതരണം ആരംഭിച്ചു. ബാങ്ക് ഹാളില്‍ നടന്ന വിപണന ഉദ്ഘാടനം പ്രസിഡന്റ് പി.സി തങ്കരാജ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മോഹന്‍ കെ.തോട്ടുപുറം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.വി പ്രസാദ്, ബാബു പുവനേഴത്ത്, കെ.സജീവന്‍, ജഗദ അപ്പുക്കുട്ടന്‍ സി.വി ഡാങ്കേ, വി.മോഹനന്‍, കെ.എസ് നാരായണന്‍ നായര്‍, എം.ശശി, ടി.കറുത്തകുഞ്ഞ്, ബാങ്ക് സെക്രട്ടറി ശ്രീലത, പി.കെ ഉത്തമന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.