Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ പുതുതായി ഒരു ഡയാലിസിസ് യൂണിറ്റ് അനുവദിച്ചു കിട്ടിയതായി സി.കെ അശ എം.എല്‍.എ
14/06/2018

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ പുതുതായി ഒരു ഡയാലിസിസ് യൂണിറ്റ് അനുവദിച്ചു കിട്ടിയതായി സി.കെ അശ എം.എല്‍.എ അറിയിച്ചു. ഇതിനായി ഒരു കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. അടിയന്തിരമായി ഇതിനുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് ആധുനിക സജ്ജീകരങ്ങളോടുകൂടിയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും. അഞ്ച് കിടക്കകളുള്ള യൂണിറ്റാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. മണ്ഡലത്തിലെയും സമീപ മണ്ഡലങ്ങളിലെയും അനവധിയായ രോഗികള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. വൃക്ക സംബന്ധമായ രോഗം ബാധിച്ച ആളുകള്‍ ഡയാലിസിസിനായി കോട്ടയം മെഡിക്കല്‍ കോളേജിനെയോ അല്ലെങ്കില്‍ മറ്റ് സ്വകാര്യ ആശുപത്രികളെയോ ആണ് നിലവില്‍ ആശ്രയിക്കുന്നത്. ഈ ബുദ്ധിമുട്ടുകള്‍ കാണിച്ച് വകുപ്പ് മന്ത്രിയ്ക്ക് എം.എല്‍.എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റര്‍ തുടങ്ങാന്‍ മന്ത്രി അനുമതി നല്‍കിയത്. ഇതോടെ കുറഞ്ഞ ചിലവില്‍ വൈക്കത്ത് തന്നെ ഡയാലിസിസ് ചെയ്യാനാകുമെന്നും നിര്‍ധനരായ അനേകം രോഗികള്‍ക്ക് പ്രയോജന ലഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിന്റെ ഭാഗമായാണ് ഡയാലിസിസ് യൂണിറ്റ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വൈക്കത്തെ കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയപ്പോള്‍ വൈക്കം താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെടുകയും മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള സമഗ്രവികസനത്തിന് ആവശ്യമായ തുക ഉടന്‍ അനുവദിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ആശുപത്രിയുടെ വടക്കുഭാഗത്തായി പണി പൂര്‍ത്തിയായി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിലവിലുള്ള ആശുപത്രി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബഹുനില ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിലവില്‍ വരുമെന്നും എം.എല്‍.എ പറഞ്ഞു.