Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങി
14/06/2018

വൈക്കം: ഒരു മാസക്കാലം നീണ്ടുനിന്ന റമദാന്‍ വ്രതാനുഷ്ഠാനങ്ങള്‍ പരിസമാപ്തിയിലേക്ക്. ഇന്ന് വൈകുന്നേരം നിലാവ് കാണുകയാണെങ്കില്‍ നാളെയും അല്ലാത്തപക്ഷം റമദാന്‍ വ്രതം മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ചയും ആയിരിക്കും ഈദുല്‍ ഫിത്വര്‍. ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. ആത്മസംസ്‌കരണത്തിന്റെ മാസമായ റമദാനിലെ ദിനരാത്രങ്ങളില്‍ ജീവിതത്തില്‍ പുലര്‍ത്തിയ വിശുദ്ധി അടുത്ത റമദാന്‍ വരെ കാത്തുസൂക്ഷിക്കണമെന്ന വിശ്വാസമാണ് നോമ്പനുഷ്ഠാനത്തെ ശ്രേഷ്ഠമാക്കുന്നത്. പട്ടിണിയുടെ വിലയറിഞ്ഞ് പാവങ്ങളെ സഹായിക്കാനുള്ള സന്ദേശം കൂടി റമദാന്‍ നല്‍കുന്നുണ്ട്.
വൈക്കം താലൂക്കിലെ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ എന്‍.ഐ.എം യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 7.30ന് ഈദ്ഗാഹ് നടക്കും. നമസ്‌കാരത്തിനും പ്രഭാഷണത്തിനും സുബൈര്‍ മൗലവി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് സലഫി സെന്ററിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ഗവ. യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 7.30ന് നടക്കുന്ന ഈദ് നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ബൈജു സലഫി നേതൃത്വം നല്‍കും. ഇരുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. കാലാവസ്ഥ പ്രതികൂലമായാല്‍ പള്ളികളിലായിരിക്കും നമസ്‌കാരം.
വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് ത്വാഹ ബാഖവി നേതൃത്വം നല്‍കും. വെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാമസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി (8.30), നക്കംതുരുത്ത് ജുമാമസ്ജിദില്‍ അബ്ദുല്‍ കബീര്‍ സുഹരി (9.00), മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ നിഷാദ് ഫള്‌ലി (8.30), മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ സെയ്‌നുദ്ദീന്‍ ഹസ്‌നി (9.00) എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും.
ചെമ്പ് ജുമാ മസ്ജിദില്‍ അഫ്‌സല്‍ അഹ്‌സനി (8.30), കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി (8.30), വടകരയില്‍ ഹുസൈന്‍ ബാഖവി (9.00), കരിപ്പാടം മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാര്‍ അഹ്‌സനി (8.45) എന്നിവര്‍ നേതൃത്വം നല്‍കും. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം സഖാഫി (9.00), മിഠായിക്കുന്നത്ത് മുഹമ്മദാലി ഫൈസി (9.00), വെള്ളൂര്‍ ജുമാമസ്ജിദില്‍ സുബൈര്‍ മദനി (9.00), എച്ച്.എന്‍.എല്ലില്‍ ഉബൈദുള്ള സഖാഫി (9.00), ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ അബൂ താഹിര്‍ അമാനി (9.00) എന്നിവരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക.