Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാവടി ഘോഷയാത്ര
14/06/2018
മണ്ടവപ്പള്ളി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ കാവടി ഘോഷയാത്ര.

വൈക്കം: പമ്പമേളത്തിന്റെ താളത്തിനൊത്ത് ചുവടുവെച്ചാടിയ കാവടികള്‍ വര്‍ണങ്ങള്‍ വിരിച്ചു. കുലശേഖരമംഗലം മണ്ടവപ്പള്ളി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ചാണ് കാവടി ഘോഷയാത്ര നടത്തിയത്. കൂട്ടുമേല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും മണ്ടവപ്പള്ളി ക്ഷേത്രത്തിലേക്കാണ് കാവടി പുറപ്പെട്ടത്. കൂട്ടുമ്മേല്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി അരുണ്‍ തിരുമേനി പൂജകള്‍ നടത്തി. വൈകിട്ട് മണ്ടവപ്പള്ളി ക്ഷേത്രത്തില്‍ കാവടി ഘോഷയാത്ര എത്തി. ക്ഷേത്രം തന്ത്രി ഇണ്ടംതുരത്തില്‍ നീലകണ്ഠന്‍ നമ്പൂതിരി ക്ഷേത്രം ശാന്തിമാരായ സന്തോഷ് പോറ്റി, രാഹുല്‍ എമ്പ്രാന്തിരി എന്നിവര്‍ അഭിഷേക ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ രാജേന്ദ്ര പ്രസാദ് മണ്ടവപ്പള്ളി, രഘുവരന്‍ കണ്ടത്തില്‍പറമ്പ്, അശോക് കുമാര്‍ മണ്ടവപ്പള്ളി, സുരേന്ദ്രന്‍ പുത്തന്‍തറ, കുമാരന്‍ പണ്ടാരത്തറ, ശശി, നാരായണന്‍ എന്നിവര്‍ നേത്യത്വം നല്‍കി.