Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇഫ്താര്‍ മീറ്റും മതേതര കൂട്ടായ്മയും നടത്തി
14/06/2018
നക്കം തുരുത്ത് ജമാ അത്തിന്റെ നേത്യത്വത്തില്‍ നടത്തിയ ഇഫ്താര്‍ മീറ്റും മതേതര കൂട്ടായ്മയും സി.കെ ആശാ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നക്കം തുരത്ത് ജമാ അത്തിന്റെ നേത്യത്വത്തില്‍ ഇഫ്താര്‍ മീറ്റും മതേതര കൂട്ടായ്മയും പള്ളി ഓഡിറ്റോറിയത്തില്‍ നടത്തി. വിവിധ സമുദായ സംഘടനാ പ്രതിനിധികളും പള്ളി ഭാരവാഹികളും രാഷ്്രടീയ പ്രതിനിധികളും വിവിധ സമുദായ അംഗങ്ങളും പങ്കെടുത്ത ഇഫ്താര്‍ സ്‌നേഹവിരുന്ന് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് കെ.എസ് ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം, കെബീര്‍ സുഹെരി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ശാന്തിഗിരി ആശ്രമം സ്വാമി ശരണ്യ ജ്ഞാനപ്രസാദ്, നടേല്‍പള്ളി വികാരി ഫാ.ബെന്നി പാലേക്കാട്ടില്‍, സാബു പി മണലൊടി, പി.ഡി ജോര്‍ജ്ജ്, എന്‍.അനില്‍ ബിശ്വാസ്, കെ.എസ് സജീവ്, ആര്‍.സന്തോഷ്, ബിജു വി കണ്ണേഴന്‍ എന്നിവര്‍ പങ്കെടുത്തു.