Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഊട്ടുതിരുനാള്‍ ഭക്തിസാന്ദ്രമായി.
14/06/2018
അച്ചിനകം പള്ളിയില്‍ ഊട്ടുനേര്‍ച്ച മാര്‍.സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആശിര്‍വദിക്കുന്നു.

വൈക്കം: അച്ചിനകം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വി.അന്തോനീസിന്റെ 787-ാം മരണ വാര്‍ഷികം അനുസ്മരിച്ചു കൊണ്ട് നടത്തിയ ഊട്ടുതിരുനാള്‍ ഭക്തിസാന്ദ്രമായി. തിരുനാള്‍ ദിവ്യബലിക്ക് എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വേദനിക്കുന്നവരോട് കരുണയും കരുതലുമുള്ളവരായി യേശുവിന്റെ നീട്ടപ്പെട്ട കരങ്ങളായി നാം ഓരോരുത്തരും വര്‍ത്തിക്കണമെന്നാണ് വി.അന്തോണീസ് നമ്മെ പഠിപ്പിക്കുന്നതെന്ന് ദിവ്യബലി മദ്ധ്യേ നടത്തിയ വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഊട്ടുനേര്‍ച്ചയുടെ ആശിര്‍വാദവും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ട് കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. ഫാ.പോള്‍ വടക്കുംമുറി, ഫാ.ജേക്കബ് പുതിയേടത്ത് ചാലില്‍, വികാരി ഫാ.സനു പുതുശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിയെ തുടര്‍ന്ന് ഭക്തിസാന്ദ്രമായ പ്രദക്ഷിണവും നടത്തി.