Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡി-ഫൈബറിംഗ് മെഷീനുകളുടെയും സൗരോര്‍ജ്ജ പാനലുകളുടെയും സംസ്ഥാനതല പ്രവര്‍നോദ്ഘാടനം 15ന്
14/06/2018

വൈക്കം: ചകിരി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി കേരളത്തിലെ കയര്‍ സംഘങ്ങളില്‍ സ്ഥാപിക്കുന്ന ഡി-ഫൈബറിംഗ് മെഷീനുകളുടെയും സൗരോര്‍ജ്ജ പാനലുകളുടെയും സംസ്ഥാനതല പ്രവര്‍നോദ്ഘാടനം ഇന്നു വൈകുന്നേരം മൂന്നു മണിക്ക് വൈക്കം ആശ്രമം സ്‌കൂള്‍ മൈതാനിയില്‍ നടക്കും. ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.എല്‍.എ സി.കെ ആശ അദ്ധ്യക്ഷത വഹിക്കും. കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍ ഐ.എ.എസ് സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, എക്‌സ് എം.എല്‍.എ ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കയര്‍ സെക്രട്ടറി മിനി.ആന്റണി ഐ.എ.എസ് റിപ്പോര്‍ട്ടവതരിപ്പിക്കും. അനെര്‍ട്ട് ഡയറക്ടര്‍ ആര്‍.ഹരികുമാര്‍ സോളാര്‍ പ്രോജക്ട് അവതരണം നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ല പഞ്ചായത്ത് മെമ്പര്‍മാരായ പി.സുഗതന്‍, കെ.കെ രഞ്ജിത്ത്, എക്‌സ് എം.എല്‍.എ വി.എന്‍ വാസവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കയര്‍ പ്രോജക്ട് ഓഫീസര്‍ എസ്. സുധാവര്‍മ്മ എന്നിവര്‍ സംസാരിക്കും.