Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇഫ്താര്‍ വിരുന്നും മതസൗഹാര്‍ദ്ദ സംഗമവും
14/06/2018

തലയോലപ്പറമ്പ്: മതസൗഹാര്‍ദ്ദത്തിന്റെ കാലിക പ്രസക്തിയുടെ സന്ദേശം പകര്‍ന്ന് തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും പി.ടി.എയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ വിരുന്നും മതസൗഹാര്‍ദ്ദ സംഗമവും സംഘടിപ്പിച്ചു. വൈക്കം എ.ഇ.ഒ പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ജമായത്ത് ഇമാം അബ്ദുള്‍ റഹിം മുസലിയാര്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് അസി. വികാരി ഫാ.ടോണി മാളിയേക്കല്‍, കുറവിലങ്ങാട് എ.ഇ.ഒ ശ്രീലത, പ്രിന്‍സിപ്പാള്‍ കെ.ശ്രീകല, ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ്ജ് പി.കെ ഉഷകുമാരി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആര്‍.രോഹിത്, ജയിംസ് ജോസഫ്, അനി ചെള്ളാങ്കല്‍, ആന്റണി കളമ്പുകാടന്‍ എന്നിവര്‍ സംസാരിച്ചു.