Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി മണല്‍കുഴി
14/06/2018

വൈക്കം: വഴിയരികിലെ മണല്‍കുഴി വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. മറവന്‍തുരുത്ത് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ തേവടിപ്പാലം-കൂട്ടുമ്മേല്‍ റോഡില്‍ കൊട്ടൂരത്തില്‍ ഭാഗത്തുള്ള മണലെടുത്ത കുഴിയാണ് വാഹനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി നിലകൊള്ളുന്നത്. ഈ റോഡില്‍കൂടി നിരവധി സ്‌കൂള്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് ദിവസേന കടന്നുപോകുന്നത്. കുഴി റോഡിലെ വളവിനു സമീപത്തായതിനാല്‍ ഏതുനിമിഷവും അപകടം ഉണ്ടാകാനുള്ള സാഹചര്യം ഏറെയാണ്. കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രികന്‍ ഈ കുഴിയിലേക്ക് വീണിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ പിടിച്ചുകയറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. വാഹനങ്ങള്‍ക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്ന ഈ ഭാഗത്ത് കൈവരികെട്ടി സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.