Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം നടത്തി
13/06/2018
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മനത്തുകര യൂണിറ്റ് വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എം.കെ തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മനത്തുകര യൂണിറ്റിന്റെ 37-ാമത് വാര്‍ഷിക പൊതുയോഗം ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് എം.കെ തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ടി സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റിന് സ്വീകരണം നല്‍കി. സെക്രട്ടറി എന്‍.ടി ജോസഫ് റിപ്പോര്‍ട്ടും, ട്രഷറര്‍ ജോര്‍ജ്ജ് ജോസഫ് കമ്മട്ടില്‍ കണക്കും അവതരിപ്പിച്ചു. മുന്‍ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.ശിവദാസ്, സെക്രട്ടറി എം.ആര്‍ റെജി, പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജെ ജോസഫ്, ടി.വി ചന്ദ്രശേഖരന്‍, പുഷ്പന്‍ നമ്പിയത്ത് എന്നിവര്‍ പ്രസംഗിച്ചു.