Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ഉറപ്പാക്കിയാല്‍ ഉള്‍നാടന്‍ മല്‍സ്യസമ്പത്തിന്റെ വളര്‍ച്ച എളുപ്പമാക്കാനാകുമെന്ന് കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാര്‍
12/06/2018
കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി പത്മകുമാര്‍ വിഷയം അവതരിപ്പിക്കുന്നു.

വൈക്കം: കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ഉറപ്പാക്കിയാല്‍ ഉള്‍നാടന്‍ മല്‍സ്യസമ്പത്തിന്റെ വളര്‍ച്ച എളുപ്പമാക്കാനാകുമെന്ന് കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാര്‍ പറഞ്ഞു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഉള്‍നാടന്‍ മല്‍സ്യകൃഷിയും കാലാവസ്ഥാ വ്യതിയാനവും വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മത്സ്യേല്പ്പാദനം പതിനാല് ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഉള്‍നാടന്‍ മേഖലയില്‍ ഉല്‍പ്പാദനം വളരെ പിന്നിലാണ്. സംയോജിത മല്‍സ്യകൃഷി സമ്പ്രദായത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. അതിന് മല്‍സ്യമേഖലയിലെ എല്ലാ വകുപ്പുകളുടെയും ഏകീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യൂണിയന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. കെ.അജിത്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റ്റി.എസ് അശോക്, കൗണ്‍സിലര്‍ വി.വി സത്യന്‍, കെ.കെ രമേശന്‍, ശിവദാസ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ മല്‍സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളിലെ പ്രതിനിധികളാണ് ഏകദിന ശില്‍പ്പശാലയില്‍ പങ്കെടുത്തത്.
ഫോട്ടോ ക്യാപ്ഷന്‍-പഠനകേന്ദ്രം