Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിനുമുകളിലേക്ക് ആല്‍മരം കടപുഴകി ;വയോധികയ്ക്ക് പരുക്കേറ്റു
12/06/2018
ശക്്തമായ കാറ്റില്‍ ആല്‍മരം വീണു തകര്‍ന്ന കുലശേഖരമംഗലം കൊടൂപ്പാടം മുരിക്കുംകുഴിയില്‍ അശോകന്റെ വീട്

വൈക്കം: ശക്തമായ കാറ്റില്‍ പുരയിടത്തില്‍ നിന്ന കൂറ്റന്‍ ആല്‍മരം വീടിനുമുകളിലേക്ക് കടപുഴകി വീണു. വീട്ടിലുണ്ടായിരുന്ന വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു. മറവന്‍തുരുത്ത് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കുലശേഖരമംഗലം കൊടൂപ്പാടം മുരിക്കുംകുഴിയില്‍ അശോകന്റെ ഓടമേഞ്ഞ വീട്ടിലേക്കാണ് ആല്‍മരം വീണത്. ഇന്നലെ രാവിലെ എട്ടോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് അപകടം സംഭവിച്ചത്. സംഭവസമയത്ത് അശോകന്റെ ആമ്മ ലക്ഷ്മി (87) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരം വീഴുന്ന ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്നും ഓട് അടര്‍ന്നുവീണ് നെറ്റിക്ക് വീണ് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് വീടിനുമുകളില്‍ വീണ ആല്‍മരം വെട്ടിമാറ്റിയത്. വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ പൂര്‍ണ്ണമായി തകര്‍ന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.