Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം നടത്തി
12/06/2018
ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.വി പുരത്തു നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ.കെ രഞ്ജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി മഹേഷ് ചന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറി കെ.അരുണന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി ജയരാജ്, ഇ.നവാസ്, കെ.പി പ്രശാന്ത്, പി.സി അനില്‍കുമാര്‍, കെ.എം അരുണ്‍, സബീര്‍ ഇബ്രാഹിം, അനഘ പരമേശ്വരന്‍, ആനന്ദ് ബാബു, കെ.പി ചന്ദ്രബോസ്, വിഷ്ണു കെ.വേണു, ടി.വി വിനോയ്, ഡി.ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. അംബരീഷ് ജി.വാസു (പ്രസിഡന്റ്), കെ.യു അഭിജിത്ത്, എസ്.അഞ്ജുമോള്‍, ടി.കെ രൂപേഷ് (വൈസ് പ്രസിഡന്റുമാര്‍), പി.സി അനില്‍കുമാര്‍ (സെക്രട്ടറി), അഡ്വ. എ.മനാഫ്, സബീര്‍ ഇബ്രാഹിം, പി.എ അനുരാജ് (ജോയിന്റ് സെക്രട്ടറിമാര്‍), ടി.വി വിനോയ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.