Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ തലയാഴം പഞ്ചായത്ത് സമ്മേളനം നടത്തി
11/06/2018
മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) തലയാഴം പഞ്ചായത്ത് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.രഘുവരന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

വൈക്കം: മറ്റെല്ലാക്ഷേമനിധികളും പെന്‍ഷന്‍ ആകുന്ന മുറയ്ക്ക് മടക്കി നല്‍കുമ്പോള്‍ മത്സ്യതൊഴിലാളി ക്ഷേമനിധിയിലെ തൊഴിലാളികളുടെ ആനുകൂല്യം (അവര്‍ ഇറക്കുന്ന സംഖ്യ) മടക്കി നല്‍കാത്ത നടപടി മത്സ്യതൊഴിലാളികളോടു സര്‍ക്കാര്‍ കാണിക്കുന്ന വിവേചനമാണെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.രഘുവരന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ രൂപം കൊണ്ട ആദ്യക്ഷേമനിധികളില്‍ ഒന്നാണ് മത്സ്യതൊഴിലാളി ക്ഷേമനിധി. പതിനെട്ടു വയസ്സു മുതല്‍ അറുപതു വയസ്സുവരെ തൊഴിലാളി ക്ഷേമനിധിയില്‍ അടയ്ക്കുന്ന വിഹിതവും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് മടക്കി നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ പരിപാലന നിയമത്തില്‍ ഇളവു വരുത്തുവാനുള്ള തീരുമാനം മത്സ്യതൊഴിലാളികള്‍ക്കും പരമ്പരാഗത നിവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) തലയാഴം പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ വാസു നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.സി പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എക്‌സ് എം.എല്‍.എ കെ.അജിത്ത്, മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഡി.ബാബു, പ്രസിഡന്റ് കെ.എസ് രത്‌നാകരന്‍, കെ.എന്‍ ശിവന്‍, ബി.അശോകന്‍, എസ്.ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തണ്ണീര്‍മുക്കം ബണ്ടിനു നടുവിലെ കൃത്രിമ തുരുത്ത് നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പഞ്ചായത്തുകമ്മറ്റി ഭാരവാഹികളായി ബി.അശോകന്‍ (സെക്രട്ടറി), കെ.വി സന്ദീപ് (പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.