Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി
11/06/2018
ശ്രീ മഹാദേവ കോളേജ് സംഘടിപ്പിച്ച പാലാ നാരായണന്‍ നായര്‍ ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മലയാഴ്മയുടെ കവി പാലാ നാരായണന്‍ നായര്‍ക്ക് വൈക്കത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ശ്രീ മഹാദേവ കോളേജ് സംഘടിപ്പിച്ച പാലാ നാരായണന്‍ നായര്‍ ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായി സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സുബ്രഹ്മണ്യന്‍ അമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. പി.ജി.എം. നായര്‍ കാരിക്കോട്, പി.മനോജ്, പാലാ ശ്രീകുമാര്‍, പ്രൊഫസര്‍ ലീന നായര്‍, ബി.മായ, കെ.കെ ബേബി, ഹരികുമാര്‍, പ്രിയ ബി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.