Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇഫ്താര്‍ സ്‌നേഹവിരുന്നും മതസൗഹാര്‍ദ സംഗമവും
11/06/2018
ഹരിത റെസിഡന്‍സ് അസ്സോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സ്‌നേഹവിരുന്നിന്റെയും മതസൗഹാര്‍ദ സംഗമത്തിന്റെയും ദീപ പ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു.

വൈക്കം: ഹരിത റെസിഡന്‍സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സ്‌നേഹവിരുന്നും മതസൗഹാര്‍ദ സംഗമവും നടത്തി. സമ്മേളനത്തിന്റെ ദീപ പ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്്്് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. ഫൊറോന പള്ളി വികാരി ഫാ: പോള്‍ ചിറ്റിനപ്പിള്ളി, വൈക്കം ടൗണ്‍ മുസ്ലീം ജമാ: അത്ത്് ചീഫ്്് ഇമാം ഹാഫിസ് മുഹമ്മദ് ത്വാഹ ബാഖവി കല്ലാര്‍ എന്നിവര്‍ റംസാന്‍ സന്ദേശം നല്കി. പി.എം സന്തോഷ് കുമാര്‍, ഷെര്‍ളി ജയപ്രകാശ്, ടി.ജി ബാബു, ജീവന്‍ ശിവറാം എന്നിവര്‍ പ്രസംഗിച്ചു.