Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതസൗഹാര്‍ദ്ദ കൂട്ടായ്മയില്‍ ഇഫ്താര്‍ സ്‌നേഹവിരുന്ന്
11/06/2018
തലയാഴം പഞ്ചായത്തിലെ മാരാംവീട് ശ്രീനാരായണ മതസൗഹാര്‍ദ ചാരിററബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദസംഗമം വിഭവങ്ങള്‍ വിളമ്പിക്കൊണ്ട് സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മതസൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയില്‍ മാരാംവീട് മാതൃകയായപ്പോള്‍ വന്നെത്തിയവര്‍ക്കെല്ലാം ഇതു പകര്‍ന്നുനല്‍കിയത് നേരിന്റെ ഒരു സുകൃതമായിരുന്നു. നോമ്പുതുറയ്ക്ക് സമീപത്തുള്ള മുസ്‌ലിം പള്ളിയില്‍ എത്തിയവരെല്ലാം ഒരു മനസ്സോടെ ഒഴുകിയെത്തിയപ്പോള്‍ ഇവരെ സ്വീകരിക്കാന്‍ നാനാമതസ്ഥരും ഒരു കുടക്കീഴില്‍ അണിനിരന്നു. ഇവിടെ കാണപ്പെട്ട ഐക്യം നാളെയുടെ ഒരു പുണ്യകാഴ്ചയായിരിക്കും വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കുക. മാരാംവീട് ശ്രീനാരായണ മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റി ഇഫ്താര്‍ സൗഹൃദസംഗമം സംഘടിപ്പിച്ചത്. റമദാന്‍ നോമ്പ് തുറക്കുന്ന സമയത്ത് മാരാംവീട് മസ്ജിദിനു സമീപമാണ് സ്‌നേഹവിരുന്ന് ഒരുക്കിയത്. മസ്ജിദിന്റെ പരിപാലകരും, നമസ്‌കാരത്തിനായി എത്തിയവരും, വിവിധ സമുദായ സംഘടനാ ഭാരവാഹികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കാളികളായി. ഇഫ്താര്‍ സൗഹൃദ സംഗമം സി. കെ. ആശ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. അസ്ഹര്‍ ഖാസിമി, അബ്ദുല്‍ ലത്തീഫ് മൗലവി, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, വി.കെ പരമേശ്വരന്‍, പി.പി സന്തോഷ്, പി.എസ്. പുഷ്‌കരന്‍, ഇ.വി അജയകുമാര്‍, നിധി മോന്‍, സാജു കോപ്പുഴ, മുരളി, സി.കെ സലിം, ജോസ്, ഷാജി മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.