Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനത്തോടൊപ്പം കൃഷിയിലും നൂറുമേനി കൊയ്ത് വടയാര്‍ സ്‌കൂള്‍
11/06/2018
വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടന്ന കപ്പ കൃഷി വിളവെടുപ്പ്.

വൈക്കം: പഠനത്തോടൊപ്പം കൃഷിയിലും നൂറുമേനി വിജയം കൊയ്ത് വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ നാലു വര്‍ഷമായി തുടര്‍ച്ചയായി നൂറുശതമാനം വിജയം കൈവരിക്കുന്ന സ്‌കൂളാണ് ഇന്‍ഫന്റ് ജീസസ്. സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നു നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറി. പ്രതീക്ഷിച്ചതിലും നല്ല വിളവാണ് ലഭിച്ചതെന്ന് അധ്യാപകര്‍ പറയുന്നു.സ്‌കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്നുള്ള പച്ചക്കറി തോട്ടത്തിനു സമീപത്തായാണ് ആയിരം ചുവട് കപ്പ കൃഷി ചെയ്തത്. വൈക്കം താലൂക്കില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അടല്‍ ടിങ്കറിങ് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടതും, സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് പദ്ധതിയും ഉള്‍പ്പെടെ സ്‌കൂളിനെ തേടി നിരവധി അംഗീകാരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.