Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കന്ദപുരാണ യജ്ഞത്തിന്റെ ദീപപ്രകാശനം
11/06/2018
കുലശേഖരമംഗലം മണ്ടവപ്പള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദപുരാണ യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തിമന നീലകണ്ഠന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

വൈക്കം: കുലശേഖരമംഗലം മണ്ടവപ്പള്ളി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായി തുടങ്ങിയ സ്‌കന്ദപുരാണ യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തിമന നീലകണ്ഠന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. കൂട്ടുമ്മേല്‍ ക്ഷേത്രം മേല്‍ശാന്തി അരുണ്‍ തിരുമേനി വിഗ്രഹ പ്രതിഷ്ഠ നടത്തി. യജ്ഞാചാര്യന്‍ ഉദയംപേരൂര്‍ അശോകന്‍ തന്ത്രി മാഹാത്മ്യ പ്രഭാഷണം നടത്തി. ചന്ദ്രബാബു പെരുമ്പളം, രാജശേഖരന്‍ പള്ളിപ്പുറം, അരുണ്‍ ശാന്തി എന്നിവര്‍ സഹകാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ്് രഘുവരന്‍ കണ്ടത്തിപ്പറമ്പ്്, രാജേന്ദ്ര പ്രസാദ് മണ്ടവപ്പള്ളി, കെ.പി അശോക് കുമാര്‍ മണ്ടവപ്പള്ളി, സുരേന്ദ്രന്‍ പുത്തന്‍തറ, നാരായണന്‍ പുലരി എന്നിവര്‍ നേതൃത്വം നല്കി. 13ന് ഉച്ചയ്ക്ക്്് മഹാപ്രസാദം ഊട്ട്്്, വൈകിട്ട് 5ന് കൂട്ടുമ്മേല്‍ ക്ഷേത്രത്തില്‍ നിന്ന്്് കാവടി ഘോഷയാത്ര, 7.30ന് കാവടി അഭിഷേകം, രാത്രി 8ന് അനുമോദന സമ്മേളനവും കലാപരിപാടികളും നടത്തും.