Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വഴിനടക്കാന്‍ മാര്‍ഗമില്ലാതെ വൃദ്ധനും വികലാംഗയായ ഭാര്യയുമടങ്ങുന്ന കുടുംബം ദുരിതത്തില്‍
08/06/2018

വൈക്കം: വഴിനടക്കാന്‍ മാര്‍ഗമില്ലാതെ വൃദ്ധനും വികലാംഗയായ ഭാര്യയുമടങ്ങുന്ന കുടുംബം ബുദ്ധിമുട്ടുന്നു. വര്‍ഷങ്ങളായി വൈക്കം പോലീസ് സ്റ്റേഷനുമുന്നില്‍ ചായ കച്ചവടം നടത്തി ജീവിക്കുന്ന കുടുംബത്തിനാണ് ഈ ഗതികേട്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കുറുന്തുറ തോടിനു സമീപമാണ് ഇവര്‍ താമസിക്കുന്നത്. വൈക്കം പോലീസ് സ്റ്റേഷനിലേക്ക് എല്ലായ്‌പ്പോഴും ചായ നല്‍കാറുള്ളതും ഇവരാണ്. അതുപോലെ ആര് ഹര്‍ത്താല്‍ നടത്തിയാലും അന്നെല്ലാം തുറന്നുവെക്കുന്ന ഏക ചായക്കടയും ഇവരുടെതാണ്. കാരണം ഇവരുടെ ദയനീയാവസ്ഥ കണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഇവരോട് തട്ടിക്കയറാറില്ല. ഇങ്ങനെയുള്ളൊരു കുടുംബത്തിനാണ് ഇപ്പോള്‍ നടപ്പുവഴി പോലും ഇല്ലാതായിരിക്കുന്നത്. ശാരീരികഅവശതകള്‍ മൂലം ബുദ്ധിമുട്ടുന്ന ഭര്‍ത്താവിനെ ആശുപത്രിയിലെത്തിക്കാന്‍ വികലാംഗയായ ഈ വീട്ടമ്മ ബുദ്ധിമുട്ടാറുണ്ട്. ഇവര്‍ക്ക് മക്കളില്ല. അയല്‍വാസി വഴി അടച്ചതിനെതിരെ ഇവര്‍ പോലീസില്‍ പരാതി കൊടുത്തെങ്കിലും അവര്‍ പോലും കനിയുന്നില്ല. ഉള്ള സ്ഥലം വിറ്റ് ഇവിടെ നിന്നുപോകാനാണ് പോലീസ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. വിഷയത്തില്‍ അടിയന്തിരമായി കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.