Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫയര്‍ഫോഴ്‌സിനെ വലച്ച് കനത്തമഴ
08/06/2018

വൈക്കം: കനത്ത മഴ ഫയര്‍ഫോഴ്‌സിനെ വലക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കൂട്ടത്തോടെ റോഡിലേക്കും മറ്റും കടപുഴകി വീഴുന്നതാണ് ഫയര്‍ ഫോഴ്‌സിനെ വിഷമിപ്പിക്കുന്നത്. ഇന്നലെ തലയോലപ്പറമ്പില്‍ മൂന്നിടങ്ങളിലാണ് മരങ്ങള്‍ നിലംപൊത്തിയത്. ഉച്ചക്ക് 2.30ന് മിഠായിക്കുന്നം ക്ഷേത്രത്തിനുസമീപം തേക്ക് റോഡിലേക്കു മറിഞ്ഞു. തേക്ക് മുറിച്ചുമാറ്റിയാണ് ഫയര്‍ ഫോഴ്‌സ് ഗതാഗത തടസ്സം ഒഴിവാക്കിയത്. 3.30ന് തലപ്പാറക്കുസമീപം ആഞ്ഞിലിമരം 11 കെ.വി ലൈനിലേക്കുമറിഞ്ഞു. സംഭവം നടന്ന ഉടന്‍ വൈദ്യുതിബന്ധം നിലച്ചതിനാല്‍ ദുരന്തം ഒഴിവായി. ഒരു മണിക്കൂറോളം തലപ്പാറ-പെരുവ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം 5.30ന് പൊതി ആശുപത്രിക്ക് സമീപം റബ്ബര്‍ മരം റോഡിലേക്കു കടപുഴകി വീണു. കഴിഞ്ഞ ദിവസം വൈക്കത്ത് മൂന്നിടങ്ങളിലാണ് മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇവിടെയെല്ലാം ഫയര്‍ ഫോഴ്‌സ് ആണ് രക്ഷാമാര്‍ഗം ഒരുക്കിയത്.