Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്ഷമുത്തശ്ശിയെ ആദരിച്ച് ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ പരിസ്ഥിതിദിനാഘോഷം.
08/06/2018

വൈക്കം: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള വൃക്ഷമുത്തശ്ശിയെ ആദരിച്ച് ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ പരിസ്ഥിതിദിനാഘോഷം. സ്‌കൂള്‍ അങ്കണത്തില്‍ നില്‍ക്കുന്ന അഞ്ഞിലിയിനത്തില്‍പ്പെട്ട വൃക്ഷത്തെ പരിസ്ഥിതി പ്രവര്‍ത്തകനായ ബിനു കറുകച്ചാലിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. ടി.വി പുരം ഗ്രാമപഞ്ചായത്തംഗം കവിതാ റെജി 'ചെമ്മനത്തമ്മ'യെന്ന് ഈ വൃക്ഷത്തെ നാമകരണം ചെയ്യുകയും ചെയ്തു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്ത ചടങ്ങിന് പി.ടി.എ പ്രസിഡന്റ് ഗീതാ പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ബിനു കറുകച്ചാല്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും, ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതിപ്രകാരമുള്ള വിത്ത് വിതരണവും നടന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബേബി ഫിലിപ്പോസ്, കിഷോര്‍, സതീശന്‍ പാട്ടത്തില്‍, റെഹ്ന്യ, വി.വി കനകാംബരന്‍, മധു കടുത്തുരുത്തി, സനീഷ്, എം.വി ഷാജി, എം.എസ് അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.