Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ സാധനാവാരാചരണം സംഘടിപ്പിക്കും.
08/06/2018

വൈക്കം: അന്താരാഷ്ട്ര യോഗദിനാചരണങ്ങളുടെ ഭാഗമായി വൈക്കത്ത് യോഗ സാധനാവാരാചരണം സംഘടിപ്പിക്കും. 17 മുതല്‍ നടക്കുന്ന വാരാചരണത്തിന്റെ ഭാഗമായി താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ യോഗയുമായി ബന്ധപ്പെട്ട പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കും. 17ന് രാവിലെ 10 മണിക്ക് വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ വാരാചരണത്തിന് തുടക്കം കുറിക്കും. 21ന് യോഗാദിനത്തില്‍ സെന്ററിന്റെ പരിശീലകരുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗാ ക്ലാസുകളും ദിനാചരണവും നടത്തും. പരിപാടികളുമായി സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ലേണിംഗ് സെന്ററില്‍ നേരിട്ടോ, 9847128126, 8075073813 എന്ന നമ്പരുകളിലോ ബന്ധപ്പെടണം.