Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിതോത്സവ ശൃംഖലയിലെ ഒന്നാം ഉത്സവം അതിഗംഭീരമാക്കി വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.
08/06/2018

വൈക്കം: ലോകപരിസ്ഥിതി ദിനത്തില്‍ ഹരിതോത്സവ ശൃംഖലയിലെ ഒന്നാം ഉത്സവം അതിഗംഭീരമാക്കി വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. നഗരസഭാദ്ധ്യക്ഷ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വൈക്കം കൃഷി ഓഫീസര്‍ എന്‍.അനില്‍കുമാര്‍ വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.ഇന്ദിരാദേവി പരിസ്ഥിതിദിന സന്ദേശം നല്‍കുകയും സ്‌കൂളിന്റെ ഹരിതനിയമാവലി പ്രകാശനം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയും നടത്തി. പ്ലാസ്റ്റിക് വിമുക്ത ക്യാംപസില്‍ പ്ലാസ്റ്റിക് പേനകള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും ഫൗണ്ടന്‍ പെന്‍ വിതരണം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തെപ്പറ്റി താലൂക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ആര്‍.എം.ഒയും സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റുമായ ഡോ. വി.വിനോദ് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.