Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശക്തമായ കാറ്റില്‍ റോഡരികിലെ വന്‍മരം കടപുഴകി വീണു.
07/06/2018
തോട്ടുവക്കം പാലത്തിനു സമീപം റോഡിന് കുറുകെ കടപുഴകി വീണ മരം ഫയര്‍ഫോഴ്‌സ് വെട്ടിമാറ്റുന്നു.

വൈക്കം: ശക്തമായ കാറ്റില്‍ റോഡരികിലെ വന്‍മരം കടപുഴകി വീണു. വാഹനങ്ങള്‍ ഈ സമയം റോഡില്‍ ഇല്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ രാവിലെ അഞ്ചോടെ തോട്ടുവക്കം പാലത്തിനു സമീപം നിന്നിരുന്ന കൂറ്റന്‍ തണല്‍ മരമാണ് വൈദ്യുതി ലൈനിനു മുകളിലൂടെ റോഡിന് കുറുകെ കടപുഴകി വീണത്. വൈക്കത്തുനിന്നും അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാറിന്റെ നേതൃത്വത്തില്‍ രണ്ട് ഫയര്‍ യൂണിറ്റെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണതിനെ തുടര്‍ന്ന് വൈക്കം- കുമരകം റോഡില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

തലയോലപ്പറമ്പ്: വൈക്കം-എറണാകുളം റോഡില്‍ കുലശേഖരമംഗലത്തിനു സമീപം ഭീമന്‍ ആല്‍മരം മറിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 10.35നാണ് സംഭവം. റോഡിലേക്ക് മറിഞ്ഞുവീണ മരം വൈക്കം ഫയര്‍ ഫോഴ്‌സ് എത്തിയാണ് വെട്ടിനീക്കിയത്. സംഭവത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് റോഡില്‍പെട്ടത്. ചെറുവാഹനങ്ങള്‍ ഇടറോഡുകളിലൂടെ പോലീസ് തിരിച്ചുവിട്ടു.