നിയന്ത്രണം വിട്ട കാര്‍ 11.കെ.വി.പോസ്റ്റിലിടിച്ച് മറിഞ്ഞു.
07/06/2018
വല്ലകം സബ് സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട കാര്‍ 11 കെ.വി പോസ്റ്റിലിടിച്ച് മറിഞ്ഞ നിലയില്‍.
വൈക്കം നിയന്ത്രണം വിട്ട കാര്‍ 11.കെ.വി.പോസ്റ്റിലിടിച്ച് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റോടിഞ്ഞ് ലൈന്‍ കമ്പി പൊട്ടി റോഡില്‍ വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഏഴോടെ തലയോലപ്പറമ്പ് വൈക്കം റോഡില്‍ വല്ലകം സബ് സ്റ്റേഷന് സമീപമാണ് അപകടം. കാര്‍ ഓടിച്ചിരുന്ന ചെമ്പ് സ്വദേശി അമലിന് സാരമായി പരുക്കേറ്റു. എറണാകുളം ഇന്‍ഫോ പാര്‍ക്കില്‍ നിന്നും പിറവത്ത് യാത്രക്കാരനെ ഇറക്കി തിരികെ ചെമ്പിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ 11 കെ.വി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. കാറില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത്. റോഡില്‍ പൊട്ടി വീണ ലൈന്‍ കമ്പികള്‍ ഫയര്‍ഫോഴ്സ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഒടിഞ്ഞ പോസ്റ്റ് മാറ്റി സ്ഥാപിച്ച ശേഷം ഇന്നലെ വൈകിട്ടോടെയാണ് പ്രദേശത്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.