Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ ആദ്യ ചൈല്‍ഡ് ഹെല്‍പ് ഡസ്‌കിനു എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ തുടക്കമായി
07/06/2018
സൗത്ത് റയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍വഹിക്കുന്നു.

വെക്കം: കേരളത്തിലെ ആദ്യ ചൈല്‍ഡ് ഹെല്‍പ് ഡസ്‌കിനു എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ തുടക്കമായി. കേന്ദ്ര വനിതാ-ശിശു ക്ഷേമമന്ത്രാലയത്തിന്റെയും റയില്‍വേയുടേയും സഹകരണത്തോടെ, ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൗണ്ടേഷന്റെ മാര്‍ഗനിര്‍ദേശത്തില്‍, എറ ണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ (വെല്‍ഫെ യര്‍ സര്‍വീസസ് എറണാകുളം) യുടെ ആഭിമുഖ്യത്തിലാണ് ചൈല്‍ഡ് ഹെല്‍പ് ഡസ്‌ക് ആ രംഭിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനകര്‍മ്മം നിര്‍വ ഹിച്ചു. അപകടസാഹചര്യങ്ങളില്‍ കാണപ്പെടുന്ന കുട്ടികളെ അധികൃതരുടെ ശ്രദ്ധയില്‍പെടു ത്തി സംരക്ഷിക്കാന്‍ നമുക്കേവര്‍ക്കും കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ അവ കാശങ്ങളെപ്പറ്റി അറിവില്ലാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എ.എം ബഷീര്‍ അധ്യക്ഷനായിരുന്നു. റയില്‍വേ ഏരിയ മാനേജര്‍ ആര്‍.ഹരികൃഷ്ണന്‍, സ്റ്റേഷന്‍ മാനേജര്‍ വി.രോഹിത്, ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ടി.പത്മജനായര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.ബി സൈന, ചൈല്‍ഡ് ലൈന്‍ കൊളാബ് ഡയറക്ടര്‍ ഫാ. വി.ജെ ടോമി വള്ളിയാംതടത്തില്‍, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, നഗരസഭാ കൗസിലര്‍ കെ.വി കൃഷ്ണകുമാര്‍, സി.ഗിരീഷ്, എസ്.ആര്‍.എം.യു പ്രസിഡന്റ് കെ.ജി സുനില്‍ കുമാര്‍, അഡ്വ. ചാര്‍ളി പോള്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിതിന്‍ സേവ്യര്‍, ശ്രീരാജ്, ബിനു ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.