Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണമേഖലയിലെ ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് കേരള ബാങ്ക് രൂപീകരണമെന്ന് അനിയന്‍ മാത്യു
07/06/2018
കേരള ബാങ്ക് രൂപീകരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തുടങ്ങിയ സഹകരണ സംരക്ഷണ ജില്ലാ വാഹന പ്രചരണജാഥ സംസ്ഥാന പ്രസിഡന്റ് അനിയന്‍ മാത്യു ഉദ്ഘാടനം ചെയുന്നു.

വൈക്കം: സഹകരണമേഖലയിലെ ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് കേരള ബാങ്ക് രൂപീകരണമെന്ന് എ.കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് അനിയന്‍ മാത്യു പറഞ്ഞു. കേരള ബാങ്ക് രൂപീകരണം വഴി സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തുടങ്ങിയ സഹകരണസംരക്ഷണ ജില്ലാ വാഹന പ്രചരണ ജാഥ വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം 8ന് വൈകിട്ട് 5.30ന് കോട്ടയത്ത് സമാപിക്കും. കച്ചേരികവലയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.കെ രാജു, അക്കരപ്പടം ശശി, എം.ഡി ബാബുരാജ് ,പോള്‍സണ്‍ ജോസഫ്, ആര്‍. ബിജു, സന്തോഷ് കുമാര്‍, പി.എസ് രവീന്ദ്രനാഥ്, കെ.ജി രാമചന്ദ്രന്‍, പി.ജി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.