Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശോച്യാവസ്ഥക്ക് പരിഹാരമാവാതെ നഗരത്തിലെ ഓടകള്‍
07/06/2018

വൈക്കം: കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടും നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരമായില്ല. ഓടകളൊന്നും വൃത്തിയാക്കുന്നതിനും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമായിട്ടില്ല. മഴ പെയ്താല്‍ ഓടകളില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ റോഡിലേക്കൊഴുകുന്നു. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അധികാരികളുടെ അനാസ്ഥ പകര്‍ച്ചവ്യാധികള്‍ ക്ഷണിച്ചുവരുത്തുന്നതിനും കാരണമാകും. കച്ചേരിക്കവലയിലേതുള്‍പ്പെടെയുള്ള അശാസ്ത്രീയമായ ഓട നിര്‍മാണവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികാരികളുടേതുള്‍പ്പെടെ സംയുക്ത യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് നഗരസഭ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു.