Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനാചരണം നടത്തി
07/06/2018
ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പരിസ്ഥിതി ദിനത്തില്‍ ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുരുന്നുകള്‍ നാടിനു നേര്‍ക്കാഴ്ചയൊരുക്കിയത് ഒരു തലമുറയ്ക്ക് തന്നെ മാതൃകയാകാവുന്ന പ്രവൃത്തിക്കാണ്. അക്ഷരമുറ്റത്ത് പടര്‍ന്നു നില്‍ക്കുന്ന 125 വര്‍ഷത്തിലേറെ പഴക്കമുള്ള ആഞ്ഞിലി മരത്തിനുചുറ്റും അവര്‍ വലംവെച്ചുനിന്ന് പൂക്കള്‍ അര്‍പ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ബിനു കറുകച്ചാല്‍ പോലും കുട്ടികളുടെ പ്രവൃത്തിയില്‍ അമ്പരന്നു നിന്നു. ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന ഈ ആഞ്ഞിലി മരത്തെ ചെമ്മനത്തുകര ഗ്രാമം വിളിക്കുന്നത് ചെമ്മനത്തമ്മയെന്നാണ്. ഈ നാമകരണം നടത്തിയത് ടി.വി പുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിതാ റെജിയാണ്. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗീതാ പ്രകാശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്ത് വിതരണവും നടന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബേബി ഫിലിപ്പോസ്, പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് മധു കടുത്തുരുത്തി, സെക്രട്ടറി സനീഷ് എന്നിവര്‍ ചേര്‍ന്ന് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കിഷോര്‍, സതീശന്‍ പാട്ടത്തില്‍, റെഹ്‌ന്യ, വി.വി കനകാംബരന്‍, എം.വി ഷാജി, ഡോ. എം.എസ് അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.