Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അങ്കണവാടി പ്രവേശനോത്സവം
07/06/2018

വൈക്കം: നഗരസഭ 7-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 17-ാം നമ്പര്‍ അങ്കണവാടിയിലെ പ്രവേശനോത്സവം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അനൂപ്.വി അദ്ധ്യക്ഷത വഹിച്ചു. പരിസരശുചിത്വവും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച് രാമവാര്യര്‍ ക്ലാസ്സെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. രേഖ.കെ, തങ്കമണി, കെ.എന്‍.ആര്‍ കൈമള്‍, വത്സല ശിവന്‍, എ.പി ഗോപാലന്‍, ഡോ.നിഷമോഹന്‍, രാധാകൃഷ്ണന്‍ നായര്‍, രാമചന്ദ്രന്‍, ശിവപ്രസാദ്, വി.കെ വിജയന്‍, ലേഖ അശോകന്‍, പ്രസന്ന സോമന്‍, ശശി, ഷൈമ തുടങ്ങിയവര്‍ സംസാരിച്ചു.