Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സരപരീക്ഷാ പരിശീലനം
07/06/2018

വൈക്കം: ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി മത്സരപരീക്ഷാ പരിശീലനം നടത്തുന്നു. പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വൈക്കം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജൂണ്‍ 16നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0481-2304608 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.