Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫിഷറീസ് വകുപ്പ് നടപടികള്‍ ആരംഭിച്ചു.
30/01/2016

വേമ്പനാട്ടു കായലില്‍ നിന്ന് മല്ലികക്ക വാരുന്നതിനെതിരെയുള്ള വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് നടപടികള്‍ ആരംഭിച്ചു. മല്ലികക്ക വാരുന്ന മത്സ്യതൊഴിലാളികളെ കായലില്‍വെച്ചുതന്നെ ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധവല്‍ക്കരിച്ച്, മല്ലികക്ക എടുക്കുന്ന സ്ഥലത്ത് ക്യാമ്പ് ചെയ്ത് വള്ളമടക്കം പിടിച്ചെടുത്ത് കായലില്‍ വിതറുകയും ചെയ്തു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ പി.ഹനീഫ, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ മെറിറ്റ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മല്ലികക്ക വാരുന്നവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.