Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊന്നാട അണിയിച്ചാദരിച്ചു.
05/06/2018
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആശ്രമം സ്‌കൂളിലെ മരമുത്തശ്ശിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പൊന്നാട അണിയിച്ചാദരിക്കുന്നു.

വൈക്കം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ വളപ്പിലെ മരമുത്തശ്ശിയെ പൊന്നാട അണിയിച്ചാദരിച്ചു. 88 അംഗ സ്റ്റുഡന്റ് പോലീസ് കേഡറ്റ്്‌സുകളുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. എസ്.ഐ എം.പി സഞ്ജയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ്കുമാര്‍, ഷാജി.റ്റി.കുരുവിള, പ്രധാന അദ്ധ്യാപിക പി.ആര്‍ ബിജി, സി.പി.ഒ സാബു കോക്കാട്ട്, അമൃത പാര്‍വ്വതി, ഷാജി മാടയില്‍ എന്നിവര്‍ പ്രസംഗിച്ചു.