Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
05/06/2018
കേരളവനം വന്യജീവി വകുപ്പ് നടത്തിയ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിക്കുന്നു.

വൈക്കം: കേരളവനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് ഉല്പാദിപ്പിച്ച വിവിധയിനങ്ങളില്‍പ്പെട്ട എട്ടുലക്ഷത്തി ഇരുപത്തയ്യായിരം തൈകള്‍ ജില്ലയില്‍ വിതരണം ചെയ്യും. ഇരുപത്തൊന്നായിരം തൈകള്‍ വഴിയോരങ്ങളില്‍ തണല്‍ മരങ്ങളായി നടും. ഐ.എഫ്.എസ് ജില്ലാ ഫീല്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജി പി. മാത്തച്ചന്‍ പരിസ്ഥിതി സന്ദേശം നല്‍കി. തൈകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നടത്തി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് സുദര്‍ശനന്‍, കെ.ആര്‍ സംഗീത, കെ.വി പ്രദീപ് കുമാര്‍, പി.കെ ഹരിദാസ്, പി.രമേശ്, പി.ആര്‍ ബിജി, പി.റ്റി ജിനീഷ്, എം.പി സഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.