പരിസ്ഥിതിദിനാചരണവും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും
05/06/2018
വൈക്കം: ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതിദിനാചരണവും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും നടത്തി. ഇതോടനുബന്ധിച്ച് നടന്ന പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ചൊല്ലികൊടുത്തു. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചതിന്റെ സൂചകമായി ഹോര്‍ഡിംഗ് സ്ഥാപിക്കുകയുണ്ടായി. പ്രസിഡന്റ് തെങ്ങിന് തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും അനുബന്ധ ഓഫീസുകളും പരിസരങ്ങളും ശുചീകരിച്ചു. പ്രസിഡന്റ് എം.വൈ ജയകുമാരി, വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീദേവി ജയന്, മെമ്പര്‍ കെ.എന്‍ നടേശന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.റ്റി ഉഷ എന്നിവര്‍ നേതൃത്വം നല്കി.