Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് വിജയിപ്പിക്കും
04/06/2018

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആറിന് ധനകാര്യമന്ത്രിയുടെ വസതിയിലേക്കും ജില്ലാ കളക്ടറേറ്റിലേക്കും നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ അസോസിയേഷന്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ സൗജന്യ ചികിത്സാ പദ്ധതി ഒ.പി ചികിത്സ ഉറപ്പുവരുത്തി നടപ്പിലാക്കുക, ക്ഷേമാശ്വാസം കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. പ്രസിഡന്റ് കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.രവീന്ദ്രന്‍, ഇടവട്ടം ജയകുമാര്‍, പി.കെ സോമനാഥന്‍, കെ.കെ രാജു, പി.എസ് ശ്രീനിവാസന്‍, വര്‍ഗീസ് വാതപ്പള്ളില്‍, പി.കെ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.