Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങിന്‍ തൈ വിതരണം ചെയ്തു.
04/06/2018
കേര കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന തെങ്ങിന്‍ തൈ വിതരണം പ്രസിഡന്റ് വി.ബി ബിനുവും ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരകൃഷി വ്യാപിപ്പിക്കാനും കള്ള്് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാനും താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ തെങ്ങിന്‍ തൈ വിതരണം ചെയ്തു. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സബ്‌സിഡി നിരക്കില്‍ യൂണിയന്‍ പ്രസിഡന്റ് വി.ബി ബിനുവും സംസ്ഥാന സെക്രട്ടറി ടി.എന്‍ രമേശനും ചേര്‍ന്ന് തൈ വിതരണം നടത്തി. കെ.പ്രസന്നന്‍, പി.ആര്‍ ശശി, കെ.എ രവീന്ദ്രന്‍, കെ.നാരായണന്‍, പി.എം മോഹനന്‍, വി.എം ഹരിയപ്പന്‍, പി.ജി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.