Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരം വീണ് വീടിന് നാശം സംഭവിച്ചു
04/06/2018
ഉദയനാപുരം പഞ്ചായത്ത് 2-ാം വാര്‍ഡില്‍ വിശാഖ് ഭവനില്‍ ഗോപിനാഥന്റെ വീടിനു മുകളില്‍ മരം കടപുഴകി വീണ് നാശം സംഭവിച്ച നിലയില്‍.

വൈക്കം: കഴിഞ്ഞ രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും സമീപ പുരയിടത്തിലെ വലിയമരം കടപുഴകി വീണ് ഉദയനാപുരം പഞ്ചായത്ത് 2-ാം വാര്‍ഡിലെ വിശാഖ് ഭവനില്‍ എം.ഡി. ഗോപിനാഥന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് നാശം സംഭവിച്ചു. വലിയ ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ പുറത്തേക്കോടി. കോണ്‍ക്രീറ്റ് ചെയ്ത വീടിന്റെ മേല്‍ക്കൂരയ്ക്ക് നാശം സംഭവിക്കുകയും ചുമരുകള്‍ക്ക് വിള്ളലുണ്ടാകുകയും ചെയ്തു. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.