Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതിവിചാരം പരിസ്ഥിതി ദിനാചരണം നടത്തി
04/06/2018
സഹൃദയ സംഘടിപ്പിച്ച പ്രകൃതി വിചാരം പരിസ്ഥിതി ദിനാചരണം സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഈ ഭൂമിയില്‍ ജനിച്ചു വീണവര്‍ക്കെല്ലാം ഇവിടെ ജീവിക്കുവാന്‍ അവകാശമുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കലാണ് ജനാധിപത്യം എന്ന തിരിച്ചറിവില്‍നിന്നാണ് പ്ര കൃതിവിചാരം രൂപപ്പെടേണ്ടതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ പ്രസ്താവിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ,സംഘടിപ്പിച്ച പ്രകൃതിവിചാരം പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെ അഭിമാനിച്ചിരുന്ന നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ തകര്‍ച്ചയുടെ അടിസ്ഥാനം പരിസ്ഥിതിയെ മറന്നുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളാണ്. സ്വന്തം വീടിനോടു കാണിക്കുന്ന നീതി നമ്മുടെ പൊതുഭവനമായ ഭൂമിയോട് കാണിക്കണമെന്ന ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ലൗദാത്തോ സി സന്ദേശം ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. പ്രകൃതിവിഭവങ്ങളില്‍ മാലിന്യം എന്നൊന്നില്ലെന്നും മനുഷ്യനിര്‍മ്മിതവസ്തുക്കളാണ് മാലിന്യമായി കുന്നുകൂടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യം കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുള്ള ബോധവത്കരണം ജനങ്ങള്‍ക്കു നല്‍കാന്‍ സന്നദ്ധസംഘടനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിദിന സെമിനാറില്‍ ജല സംരക്ഷണത്തെ ക്കുറിച്ച് കാരിത്താസ് ഇന്ത്യ പ്രകൃതിവിഭവ പരിപാലനവിഭാഗം മേധാവി ഡോ. വി.ആര്‍ ഹരിദാസ്, പ്ലാസ്റ്റിക്കിനു ബദലായ ഉത്പന്നങ്ങളെപ്പറ്റി സെന്റ് തെരേസാസ് കോളേജ് പ്രൊഫസര്‍ നിര്‍മല പത്മനാഭന്‍, ഊര്‍ജ്ജ ഹ രിത നിര്‍മല ഗ്രാമത്തെക്കുറിച്ച് പി.എ തങ്കച്ചന്‍, ജൈവകൃഷി രീതികളെക്കുറിച്ച് മേരി ബനിജ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പോള്‍സണ്‍ താമിന് സഹൃദയ ജൈവമിത്ര പുരസ്‌കാരവും തൃക്കാക്കര നൈപുണ്യ സ്‌കൂളിന് സഹൃദയ ഹരിതവിദ്യാലയ പുരസ്‌കാരവും യോഗത്തില്‍ നല്‍കി. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, അസി. ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ഡേവിസ് പടയ്ക്കല്‍, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, സഹൃദയടെക് മാനേജര്‍ ബിജു ജേക്കബ് എന്നിവര്‍ സംസാരി ച്ചു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനം മാര്‍ തോമസ് ച ക്യത്ത് ഉദ്ഘാടനം ചെയ്തു.