Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രഥമ അദ്ധ്യാപകന് യാത്രയയപ്പും ഉന്നത വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും
04/06/2018
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം പ്രഥമ അദ്ധ്യാപകന്‍ ടി.എം സുധാകരന്‍ നിര്‍വ്വഹിക്കുന്നു.

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രഥമ അദ്ധ്യാപകന് യാത്രയയപ്പും ഉന്നത വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി. സ്‌കൂള്‍ പി.ടി.എയെയും സ്റ്റാഫും സംയുക്തമായാണ് അദ്ധ്യാപകന്‍ ടി.എം സുധാകരന് യാത്രയയപ്പ് നല്‍കിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് അദ്ധ്യാപകന്‍ ടി.എം സുധാകരന്‍ 5000 രൂപ വീതം ക്യാഷ് അവാര്‍ഡും ഫലകവുമാണ് നല്‍കിയത്. ചടങ്ങില്‍ പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു.