Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനാചരണവും ഹരിതകേരളം ജില്ലാതല ഉദ്ഘാടനം നാളെ വൈക്കത്ത്
04/06/2018

വൈക്കം: വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ലോക പരിസ്ഥിതി ദിനാചരണവും ഹരിതകേരളം ഫേസ് 10ന്റെ ജില്ലാതല ഉദ്ഘാടനവും നാളെ രാവിലെ 10.30ന് വൈക്കം ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തൈവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വഹിക്കും. കോട്ടയം പ്രൊജക്ട് ടൈഗര്‍ ഫീല്‍ഡ് ഓഫീസര്‍ ജോര്‍ജ്ജി പി.മാത്തന്‍ ഐ.എഫ്.എസ് പരിസ്ഥിതിദിന സന്ദേശം നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ഡി.എഫ്.ഒ ടി.സി ത്യാഗരാജന്‍, എം.കെ അരവിന്ദാക്ഷന്‍, കെ.ആര്‍ സംഗീത, കെ.ബിനു, കെ.എസ് സുദര്‍ശനന്‍, കെ.വി പ്രദീപ്കുമാര്‍,പി.രമേശ്, എം.പി സഞ്ജന്‍ എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ തൈകളുടെ അതിജീവന നിരക്ക് പഠനം നടത്തിയ കോളേജുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവയും പഞ്ചായത്തുകള്‍ക്ക് ബയോഗ്യാസ്, പ്ലാന്റ്, വാട്ടര്‍ ടാങ്ക്, കംപോസ്റ്റിങ് യൂണിറ്റ് എന്നിവയുടെ വിതരണവും നടക്കും.